എച്ച് ഐ വി രോഗം മറച്ചുവെച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 30 വര്‍ഷം തടവ്
പി.പി. ചെറിയാന്
ഹൂസ്റ്റണ്‍: എച്ച് ഐ വി രോഗമാണെന്ന് കണ്ടെത്തിയതിന് ശേഷം അത് മറച്ചുവെച്ച് ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കരീം ഷെയ്ക്കാനിക്ക് (34) കോടതി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016 ല്‍ ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ 2018 ജൂണ്‍ 20 നായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഇരുവരും രോഗ പരിശോധനക്ക് വിധേയരായി. യു വതിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. യുവാവിന്റെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നുവെന്നാണ് തന്നോട് പറഞ്ഞതെന്ന് യുവതി കോടതിയില്‍ മൊഴി നല്കി. ഇതിന് ശേഷം ഇരുവരും വിവാഹിതരായി. 2013 ലായിരുന്നു വിവാഹം. ദന്ത ഡോക്ടറെ സന്ദര്‍ശിച്ച യുവതിയുടെ വായയില്‍ എന്തോ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ഇവര്‍ക്ക് എച്ച് ഐ വി രോഗം ഉള്ളതായി കണ്ടെത്തി. ഭര്‍ത്താവ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭാര്യക്ക് ഈ രോഗം പകര്‍ന്ന് നല്‍കിയതെന്നാണ് കോടതി കണ്ടെത്തി. സ്വന്തം കുടുംബാംഗത്തെ അറിഞ്ഞുകൊണ്ട് ഗുരുതരമായ രോഗം നല്കിയ ഭര്‍ത്താവ് കരീമിനെതിരെ ഫസ്റ്റ് ഡിഗ്രി ഫെലൊണിയിയായിരുന്നു ചാര്‍ജ്ജ് ചെയ്തത്.
കുറ്റം സമ്മതിച്ച കരിമിനെ കോടതി 30 വര്‍ഷത്തേക്ക് ശിക്ഷിച്ചു.