കേരള എക്‌സൈസ് – തൊഴില്‍ മന്ത്രി ടി.പി. രാമകൃഷണനുമായി ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധി സംഘം ചര്‍ച്ച നടത്തി

കേരള എക്‌സൈസ് – തൊഴില്‍ മന്ത്രി ടി.പി. രാമകൃഷണനുമായി ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധികള്‍ ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തി. സംഘത്തില്‍ ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സീസ് ഉപദേശക സമിതി അംഗം, ശ്രീ വര്‍ഗ്ഗീസ് പോള്‍, ജോയിന്റ് ട്രഷറര്‍ ശ്രീ സിതോജ് കെ തോമസ്, ആര്‍ട്ട് കണ്‍വീനര്‍ സുനില്‍ കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ശുഭ സുബ്രന്‍, ഉസ്മാന്‍ മടത്തില്‍, ശ്രീ സൈലേഷ് അംഗങ്ങളായ ശ്രീ ജിയോ ടോമി, ശ്രീമതി ഷൈനി ഫ്രാങ്ക് ‘എന്നിവരും പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേരള എക്‌സൈസ് – തൊഴില്‍ മന്ത്രി ശ്രീ ടി.പി. രാമകൃഷണനു പുറമെ ഒഡെപക് ഉദ്യോഗസ്ഥരായ എംഡി ശ്രീ ശ്രീറാം വെങ്കിട്ടരാമന്‍, ചെയര്‍മാന്‍ ശ്രീ ശശിധരന്‍ നായര്‍, ജനറല്‍ മാനേജര്‍ ശ്രീ സാജു എസ് എസ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീ ദീപു ടി എന്നിവരും പങ്കെടുത്തു. കേരള സര്‍ക്കാറിന്റെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട കുവൈറ്റില്‍ നിന്നുള്ള സ്വദേശി, സ്വകാര്യ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളുമായി ചര്‍ച്ചകള്‍ക്കും മറ്റു നടപടിക്രമങ്ങള്‍ക്കുള്ള പിന്തുണ ഐ എ സി സി അംഗങ്ങള്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ വിവിധ പങ്കാളിത്ത പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ താല്‍പ്പര്യമുള്ള മലയാളികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ മന്ത്രിതല സംഘം വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: ജീവ്‌സ് എരിഞ്ചേരി