എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡിന് ഗംഭീര തുടക്കം
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോചകമണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ഷംതോറും സംഘടിപ്പിക്കുന്ന എം.എല്‍.എ എക്‌സ്ലെന്‍സ് അവാര്‍ഡിന്റെ ചടങ്ങുകള്‍ ഏതാനം നിമിഷങ്ങള്‍ക്കകം ആരംഭിക്കും. ഇത്തവണ എം.എല്‍.എ പി.സി.ജോര്‍ജ്ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മികച്ച സ്‌കൂളുകള്‍ക്കും അവാര്‍ഡ് നാകുന്നുണ്ട്. മണ്ഡലത്തില്‍ 100%വിജയം നേടിയ ഗവണ്മെന്റ് സ്‌കൂളുകള്‍ ഉള്‍പ്പടെ 15 സ്‌കൂളുകളും വാര്‍ഡ് പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് ജേതാക്കളായവരെയും, കലാകായികമേളകളില്‍ കഴിവുതെളിയിച്ചവരെയും ചടങ്ങില്‍ ആദരിക്കും. മെന്റലിസ്റ്റും ഏന്തയാര്‍ സ്വാദേശിയുമായ നിപിന്‍ നിരവത്തിനെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കല്‍ നേതൃത്വം നല്‍കുന്ന ഗാന സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
https://www.facebook.com/1122160757834970/videos/2099048030146233/