ആണ്‍കുട്ടികളുടെ നെഞ്ചിടിച്ചു പൊട്ടിക്കും ; പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യും ; സ്കൂളിലെ നവാഗതരെ സ്വാഗതം ചെയ്യാന്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ വച്ച ബോര്‍ഡിലെ മുന്നറിയിപ്പ്
കൊല്ലം ജില്ലയിലെ പതാരം SMHS സ്‌കൂളിന് മുമ്പില്‍ നവാഗതരെ സ്വാഗതം ചെയ്ത് പ്ലസ് ടു കുട്ടികള്‍ വച്ച ബോര്‍ഡുകളാണ് വിവാദമായത്. സ്‌കൂളില്‍ പ്രവേശനം നേടുന്ന നവാഗതരായ ആണ്‍കുട്ടികളുടെ നെഞ്ചിന്‍കൂട് ചവിട്ടിപ്പൊളിക്കുമെന്നും പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുമെന്നുമാണ് ഇപ്പോള്‍ പ്ലസ്ടൂവിന് പഠിക്കുന്ന ഭീഷണി. ഒരു അദ്ധ്യാപകന്‍ തന്നെയാണ് ഈ ബോര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനെതിരെ വ്യാപകമായ രീതിയില്‍ ഇപ്പോള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പുതുതായി എത്തുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് ബോര്‍ഡില്‍ ഉള്ള വാക്കുകള്‍. ബോര്‍ഡ് സ്ഥാപിച്ചിട്ട് ദിവസങ്ങളായി എങ്കിലും ഇതുവരെയും ആരും ഇതിനെതിരെ സംസാരിക്കാന്‍ തയ്യാറായിട്ടില്ല.
‘പുതുതായി വരുന്ന കുട്ടികളെ ഭയപ്പെടുത്തുന്നതും, പെണ്‍കുട്ടികളെ അപമാനിക്കുന്നതുമായ ഈ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ 1998 ലെ റാഗിംങ്ങ് നിരോധന നിയമവും, സ്ത്രീ സുരക്ഷാ നിയവുമനുരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണം. ആ സ്‌കൂളിലെ പ്ലസ് വണ്ണിന് പുതുതായി ചേര്‍ന്ന കുട്ടികള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറാകണം’. എന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം ഫാന്‍സ് അസോസിയേഷനുകളും അതിന്റെ ജീര്‍ണ്ണ മുഖമായ ഫേസ്ബുക് ഗ്രൂപ്പുകളും ഒരു തലമുറയെ എങ്ങനെയാണ് അധഃപതിപ്പിക്കുന്നതു എന്നതിന്റെ പരസ്യ തെളിവുകള്‍ ആണ് നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ അവിടുത്തെ കുട്ടികള്‍ വച്ച ബോര്‍ഡ് എന്നും ആക്ഷേപം ഉയരുന്നുണ്ട്.
ആണ്‍കുട്ടികള്‍ക്ക് കയ്യേറ്റ ഭീഷണിയും പെണ്‍കുട്ടികള്‍ക്ക് ബലാല്‍സംഗ ഭീഷണിയും. ആ കുട്ടികളെ കുറ്റം പറയാന്‍ കഴിയില്ല കാലങ്ങളായി നമ്മുടെ നായക സങ്കല്‍പ്പങ്ങള്‍ ചെയ്തുവരുന്നത് ഇതൊക്കെയാണ്. വിദ്യാര്‍ഥി സംഘടനാ യൂണിറ്റുകള്‍ ഉള്ള സ്‌കൂളില്‍ എത്രയും പെട്ടന്ന് ആ ബോര്‍ഡ് എടുത്തു മാറ്റി ആ കുട്ടികളെ നേരിന്റെ പാതയില്‍ കൈപിടിച്ച് നടത്താന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തയ്യാറാകണം എന്നും സോഷ്യല്‍ മീഡിയ പറയുന്നു.