“തിലകന്‍ ക്രിമിനല്‍ കേസ് പ്രതിയായിരുന്നില്ല അമ്മേ…”
ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നു. WCC ക്കു പിന്നാലെ സംവിധായകന്‍ ആഷിക് അബുവും രംഗത്ത് വന്നിരിക്കുകയാണ്. തിലകന്‍ ചേട്ടന്‍ ക്രിമിനല്‍ കേസ് പ്രതിയായിരുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് എഫ്ബിയില്‍ പ്രതികരണം നടത്തിയത്.
ആഷിക് അബുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?’
https://www.facebook.com/AashiqAbuOnline/posts/1080736272095481