‘മാരി 2’ സ്ടണ്ടിനിടെ ധനുഷിന് പരിക്ക്


2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാംഭാഗം മാരി2 ചിത്രീകരണം തിരുന്നെല്‍വേലിയില്‍ പുരഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ധനുഷിന് സാരമായ പരിക്ക് പറ്റി. അവിടെ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്ന മലയാളത്തിലെ യുവ താരം ടോവിനോ തോമസും ധനുഷും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ആണ് അപകടമുണ്ടായത്. കാല്‍മുട്ടിനും ഇടതു കൈക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

ദീപാവലി റിലീസ് ആയാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. ധനുഷ് ചിത്രങ്ങളായ പവര്‍ പാണ്ടി, മാരി എന്നിവ സംവിധാനം ചെയ്ത ബാലാജി മോഹന്‍ ആണ് ഇതിന്റെയും സംവിധായകന്‍. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. സായി പല്ലവി നായികയായി എത്തുന്ന ചിത്രത്തില്‍ മികച്ച വില്ലന്‍ വേഷമാണ് ടോവിനോയുടേത്. മാരിയുടെ ആദ്യ ഭാഗത്തില്‍ വിജയ് യേശുദാസ് ആയിരുന്നു വില്ലന്‍ വേഷം ചെയ്തത്. വരലക്ഷ്മിയും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.