ജെസ്ന തിരോധാനം: സര്‍ക്കാരിനെതിരേ ജെയ്സ്
ജെസ്ന തിരോധാനം: സര്‍ക്കാരിനെതിരേ ജെയ്സ്
പത്തനംതിട്ട: മുക്കൂട്ടുതറയില്‍ വീട്ടില്‍ നിന്ന് അടുത്തുള്ള ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി കാണാതായ ബിരുദവിദ്യാര്‍ഥിനി ജെസ്നയെ തട്ടി കൊണ്ട് പോയതല്ലെന്ന സര്‍ക്കാര്‍ വാധത്തിനെതിരെ സഹോദരന്‍ ജെയ്സ് സംശയമുന്നയിക്കുകയാണ്.
ആരും തട്ടികൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് ജെസ്നയുടെ സഹോദരന്‍ ജെയ്സ് അന്വേഷണം വഴി തിരിച്ചുവിടാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നതായും ജെയ്സ് ആരോപിച്ചു. ജെസ്നയെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കില്‍, അത് സാധൂകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ഇത്രയും നാള്‍ ആയിട്ടും പോലീസിന് കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇതിന്റെ ഭാഗമായി ബന്ധുകളെയെല്ലാം പല തവണ ചോദ്യം ചെയ്തതാണെന്നും ജെയ്സ് പറഞ്ഞു. കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ പലതും വേദനിപ്പിക്കുന്നവയാണെന്നും തങ്ങളുടേതായ രീതിയില്‍ ജെസ്‌നയ്ക്കായി തിരച്ചില്‍ തുടരുമെന്നും ജെയ്സ് പറഞ്ഞു. പോലീസ് തന്നെ നാല് തവണ ചോദ്യം ചെയ്തിരുന്നു. അതുപോലെ തന്നെ പിതാവ് ജെയിംസിനേയും പല തവണ ചോദ്യം ചെയ്തിട്ടുണ്ട്.