‘നീസ്സാന്‍’ തിരുവനതപുരം ടെക്നോപാര്‍ക്കില്‍ എത്തുന്നു വന്‍ പദ്ധതിയുമായി
ജാപ്പനീസ് വാഹന ഭീമന്‍ ‘നീസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍’ ടെക്‌നോപാര്‍ക്കില്‍ എത്തുന്നു. കമ്പനി തങ്ങളുടെ ഡിജിറ്റല്‍ ഹബ് ആണ് ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളം മുഖ്യന്‍ പിണറായി വിജയന്‍ മുന്‍കൈയെടുത്തു നടന്ന ചരടുവലികള്‍ ആണ് ഫലം കണ്ടിരിക്കുന്നത്. ഈ മാസം 29ന് നീസ്സാനുമായുള്ള ധാരണാപത്രം മുഖ്യമന്ത്രി ഒപ്പു വയ്ക്കും.
സര്‍ക്കാര്‍ ഔദ്യോഗികമായി ഈ വാര്‍ത്ത രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. ഈ നൂതന ഡിജിറ്റല്‍ ഹബ് കേരളത്തിന്റെ സാങ്കേതിക ചരിത്രത്തിലെ ഒരു നാഴികകല്ലായി മാറും എന്നാണു ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സംസഥാന ഐടി സെക്രെട്ടറി ശിവശങ്കര്‍, സംസ്ഥാന ഇന്നൊവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെഎം എബ്രഹാം എന്നിവര്‍ ജപ്പാന്‍ യോക്കോഹോമയിലെ നീസ്സാന്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് കമ്പനിക്ക് വേണ്ടി എന്ത് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും എന്ന കാര്യങ്ങളും അവതരിപ്പിച്ചിരുന്നു. നിസ്സാന്‍ കോര്‍പ്പറേറ്റ് തലവന്മാരുള്‍പ്പെട്ട സംഘം ഇവിടെയെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും സാധ്യതാ പഠനം നടത്തുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര നിലവാരവുമുള്ള എന്‍ജിനിയര്‍മാരും ശാസ്ത്രജ്ഞരും മേല്‍നോട്ടം വഹിക്കുന്ന ഗവേഷണ സാങ്കേതിക വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ഡിജിറ്റല്‍ ഹബ്ബില്‍ വരുന്നത്. ഇതിനായി വന്‍നിക്ഷേപമാണ് നിസ്സാന്‍ നടത്താന്‍ ഒരുങ്ങുന്നത്. ഈ രംഗത്ത് വലിയ തൊഴില്‍ സാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിന് തുറന്നു കിട്ടുന്നത്.