‘സര്‍ക്കാര്‍’ : ഡാന്‍സില്ലാതെ വിജയുടെ ഇന്‍ട്രോ സോംഗ്


വിജയ് നായകനാകുന്ന മുരുഗദാസ് ചിത്രം ‘സര്‍ക്കാരിന്റെ ചിത്രീകരണം തകൃതിയില്‍ പുരോഗമിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വളരെ സ്‌റ്റൈലിഷ് ആയി ഡോണ്‍ ലുക്കില്‍ ആണ് വിജയെ ഇതില്‍ കാണപ്പെടുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സര്‍ക്കാരിന് സംഗീതം നല്‍കുന്നത്.

വിജയുടെ എല്ലാ ചിത്രങ്ങളിലും മാസ്സ് ഡാന്‍സോടുകൂടിയുള്ള ഇന്‍ട്രോ സോങ് ഉണ്ടാകും, എന്നാല്‍ സര്‍ക്കാരില്‍ അതുണ്ടാകില്ല. ഇന്‍ട്രോ സോങ്ങിന്റെ ഷൂട്ട് ലാസ് വെഗാസില്‍ ആണ് നടക്കുന്നത്. ചടുലമായ ഡാന്‍സിന് പകരം മൊണ്ടാഷ് ആയിട്ടാണ് ഇന്‍ട്രോ സോങ് വരുന്നത്. ഡാന്‍സ് ഇല്ലെങ്കിലും മുരുഗദാസും റഹ്മാനും വിജയും ഒന്നിക്കുമ്പോള്‍ വിസ്മയം അല്ലാതെ മറ്റൊന്നും ആരാധകര്‍ സ്‌ക്രീനില്‍ പ്രതീക്ഷിക്കുന്നില്ല.

എന്നിരുന്നാലും ഡാന്‍സ് ഇല്ലാതെയുള്ള ഇന്‍ട്രോ എങ്ങനെയുണ്ടാകും എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിജയ് ചിത്രങ്ങളില്‍ പതിവില്ലാത്തതാണ് ഇത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും സര്‍ക്കാര്‍ എന്ന പേരും സൂചിപ്പിക്കുന്നത് പോലെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ ഈ ചിത്രം പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്ഥം ആകും എന്നാണ് അഭ്യൂഹങ്ങള്‍.