നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മ ജനറല്‍ബോഡി യോഗത്തിന് ശേഷമുള്ള സംഘടനയിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്നെടുത്ത ഫോട്ടോ ഒഫീഷ്യല്‍ പേജില്‍ ഇട്ടതിന്നടിയിലായി കമന്റുകള്‍ നിറയുകയാണ്. പൊതുവെ താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അയാളെ സഭ്യവും. അസഭ്യവുമായ വാക്ധോരണികളാല്‍ ആരാധകര്‍ വട്ടമിടാറുണ്ട് എന്നാലിവിടെ സംഭവം നേരെ തിരിഞ്ഞിരിക്കുകയാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടിയുടെ പൊതുജന പ്രേതിഷേധം അമ്മയുടെ ഒഫിഷ്യല്‍ പേജില്‍ തീര്‍ക്കുകയാണ്. എന്നാല്‍ കുറ്റക്കാരനല്ല ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്ന എതിര്‍വാദവും ഒപ്പമുണ്ട്.
ചില കമന്റുകള്‍:
ഷാജഹാന്‍:
ദിലീപേട്ടനൊപ്പമാണ്.
ആ പണക്കരുത്തിന്റെയും കൈക്കരുത്തിന്റെയും മുന്നില്‍
അനുസരണയോടെ നില്‍ക്കുന്ന മേജര്‍ മഹാദേവനോടൊപ്പമാണ്.
ആ ഉളുപ്പില്ലായ്മയെ ഒരു പ്രസ്താവന കൊണ്ട് പോലും നോവിക്കാത്ത ബിലാലിക്കയോടൊപ്പമാണ്.
സ്ത്രീ വിരുദ്ധതയെന്നോ,
നൈതികതയെന്നോ,
മൂല്യച്യുതിയെന്നോ,
ധാര്‍മ്മികതയെന്നോ
ജീവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത അമ്മയെന്ന സാമൂഹ്യ വിരുദ്ധ സംഘടനക്കൊപ്പമാണ്…
പൃഥ്വിക്കും
പര്‍വ്വതിക്കും
റീമക്കും
രമ്യക്കും
ആഷിക് അബുവിനുമൊക്കെ
കുറച്ചു പുസ്തകങ്ങള്‍ വായിച്ചതിന്റെ ചൊരുക്കാണ്..
ഏട്ടനെ മണിയടിച്ചു നാലു തുട്ടുണ്ടാക്കേണ്ട സമയത്ത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പട്ടിക്കാട്ടങ്ങള്‍ !
ഏട്ടന്‍ നിങ്ങളെയൊക്കെ അനുഭവിപ്പിക്കുമെടാ…
നബി:അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്‌റ്‌സ്
(AMMA)എന്നത് മാറ്റി
അസോസിയേഷന്‍ ഓഫ് മലയാളം മൂവി ഊളാസ്
(AMMO) എന്നാക്കണമെന്ന്
ഈ അവസരത്തില്‍ അപേക്ഷിക്കുകയാണ്.
ഗിരി കൈലാസ്:
നമ്മള്‍ മനസിലാക്കേണ്ട കാര്യം മലയാളത്തിലെ യഥാര്‍ത്ഥ superstar മെഗാസ്റ്റാര്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല. ശെരിക്കും റിയല്‍ സൂപ്പര്‍ ഹീറോ ദിലീപാണ്. അമ്മ എന്ന പേരുമാറ്റി. Dileeep fans and welfare association എന്ന് ഇടുന്നതായിരിക്കാം നല്ലത്.
സുമേഷ്:
അമ്മ എന്ന പേര് മാറ്റി മാമ എന്ന് വല്ലോം ഇടാന്‍ മേലെടാ നാണം കെട്ട നാറികളെ….
പീഡനത്തിനിരയായ പെണ്‍കുട്ടിയെ നീയൊക്കെ ആദ്യം പുറത്താക്ക്…. അതാണ് നിന്റെ ഒക്കെ സംസ്‌കാരത്തിന് പറ്റിയത്… എന്നിട്ട് പീഡിപ്പിച്ചവനെ ആദരിക്ക്….
കോവാലനാണെങ്കില്‍ വിചാരണ പേടിച്ചു നടക്കുകയാണ്… ശിക്ഷിക്കപ്പെടും എന്ന് കോവാലനുറപ്പുണ്ട്.. അതാണ് അവന്‍ സി ബി ഐ യെ ഒക്കെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്….
തെറ്റ് ചെയ്തിട്ടില്ല എന്ന് കോവാലന് ഉറപ്പുണ്ടെങ്കില്‍ കോടതിയില്‍ വാദിച്ചു ജയിച്ചാല്‍ പോരെ… തെളിവുകളെ ഖണ്ഡിക്കാമല്ലോ….
പൈസ ഇറക്കി കേസ് അട്ടിമറിക്കാന്‍ കോവാലന്‍ ശ്രമിക്കുന്നു…. നീയൊക്കെ കോവാലന്റെ പീഡനത്തിന് ചൂട്ടു പിടിക്കുന്നു…
അല്ലെങ്കില്‍ പിന്നെ വിചാരണ കഴിയാതെ നീ ഒക്കെ തിരിച്ചെടുക്കുമോ പീഡനക്കേസിലെ 8- ആം പ്രതിയെ…
ഇങ്ങനെ പോകുന്നു കമന്റ് മഴ…
https://www.facebook.com/AssociationofMalayalamMovieArtistsOfficial/photos/a.231267644091625.1073741828.155295811688809/258683291350060/?type=3&theater