മദ്യവില്പന: 671 കോടി രൂപയുടെ വരുമാനം


മദ്യ വില്‍പ്പനയില്‍ കേരളം സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വരുമാനം 671 കോടി രൂപയാണ്. 2017-18 വര്‍ഷത്തെ കണക്കാണിത്. 11,024 കോടി രൂപയുടെ വില്‍പ്പന യാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 10,353 കോടി രൂപയായിരുന്നു, അതിനു മുന്‍പ് 2015-16 സാമ്പത്തിക വര്‍ഷം 9787 കോടിയും 2014-15 സാമ്പത്തിക വര്‍ഷം 8277 കോടിയും ആയിരുന്നു വില്‍പന. എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭ ചോദ്യോത്തര വേളയില്‍ അവതരിപ്പിച്ച കണക്കുകളാണിത്.

കേരളമൊട്ടാകെ 99 ബാറുകള്‍ക്കാണ് ഈ സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റ ശേഷം അനുമതി നല്‍കിയിരിക്കുന്നത്.