കശുവണ്ടി വ്യവസായത്തിന് പുനരുദ്ധാരണ പാക്കേജ് സര്‍ക്കാര്‍ പരിഗണനയില്‍
പത്തു കൊല്ലം മുന്‍പുവരെ രാജ്യത്തെ കശുവണ്ടി ഉത്പാദനത്തിന്റെ 85 ശതമാനവും നടന്നിരുന്നത് കേരളത്തിലാണ്. ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് ഈ വ്യവസായം. ട്രേഡ് യൂണിയന്‍ തര്‍ക്കങ്ങളും, കൂലി വര്‍ദ്ധനവും, കിട്ടാക്കടവും, അസംസ്‌കൃത കാശുവാദിയുടെ ദൗര്‍ലഭ്യവും ആണ് ഇതിനു കാരണങ്ങള്‍.
ഇതില്‍ നിന്നും കശുവണ്ടി വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പുനരുദ്ധാരണ പാക്കേജ് കൊണ്ട് വരുന്നതിന്റെ പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്. പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ട്രേഡ് യുണിയനുകളുമായും ബാങ്കുകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
865 ഫാക്ടറികള്‍ ഉണ്ടായിരുന്നതില്‍ 90 ശതമാനവും ഇപ്പോള്‍ പൂട്ടി കിടക്കുന്നു. 3 ലക്ഷം തൊഴിലാളികളില്‍ 2 അരലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ 176 ഫാക്ടറികള്‍ ഉടന്‍ തന്നെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരാംഭിക്കാനും, തൊഴിലാളികള്‍ക്ക് തൊഴിലും വേതനവും ഉറപ്പുവരുത്താനും ബാങ്ക് ലോണുകള്‍ പുനഃക്രമീകരിക്കുന്നതു വഴി സാധ്യമാക്കും.
ഇവിടുത്തെ യൂണിറ്റുകള്‍ക്ക് അസംസ്‌കൃത കശുവണ്ടി ലഭിക്കുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതുള്‍പ്പടെ പര്യാപ്തമായ നടപടികള്‍ കൈക്കൊള്ളാന്‍ കാഷ്യു ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ആശ്വാസകരമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്, അത് വഴി പ്രവര്‍ത്തനവും ഉത്പാദനവും മുന്‍കാലങ്ങളെ പോലെ കൊണ്ട് പോകാന്‍ കഴിയുമെന്നും കശുവണ്ടി ഉത്പാദക ഫെഡറേഷന്‍ സെക്രെട്ടറി നിസാമുദ്ദീന്‍ പറഞ്ഞു.