ക്രിക്കറ്റ് മത്സരം റദ്ദാക്കി വള്ളം കളിയില്‍ പങ്കെടുക്കാന്‍ സച്ചിന്‍ എത്തുന്നു
ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും കേരളത്തിലേക്ക്. നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായിട്ടാണ് സച്ചിന്‍ ഇത്തവണ വരുന്നത് . ഓഗസ്റ്റ് 11 നു പുന്നമടയില്‍ നടക്കുന്ന നെഹ്റു ട്രോഫി പവിലിയനില്‍ സച്ചിനും കാണും എന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. നെഹ്റു ട്രോഫി വള്ളംകളിയുടെ കേരള ബോട്ട് റേസ് ലീഗിനും (കെബിഎല്‍) തുടക്കമാകും.
നെഹ്റു ട്രോഫി ജലമേളയാകും കെബിഎല്ലിന്റെ യോഗ്യതാ മത്സരം. നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങള്‍ തുടര്‍ന്നു ലീഗില്‍ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാന്‍ യോഗ്യത നേടും. എല്ലാ വള്ളംകളിയുടെയും പ്രകടനം വിലയിരുത്തിയാകും ചാംപ്യനെ നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.