അമ്മയുടെ നാത്തൂന്‍ പോര്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത നടപടിയെ അമ്മയില്‍ തന്നെ ചോദ്യം ചെയ്യാനുറച്ച് WCC. വുമണ്‍ ഇന്‍ സിനിമ കലക്റ്റിവിനെ പ്രധിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ദീദി ദാമോദരനാണ് ഇത് വ്യക്തമാക്കിയത്. സംഘടനിയില്‍ പറയാതെ പുറത്ത് വന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രതികരിക്കുന്നതിനെ ചോദ്യംചെയ്തപ്പോഴാണ് ദീദിയുടെ പ്രതികരണം ഉണ്ടായത്.
മറ്റൊരു ചാനലില്‍ വുമണ്‍ ഇന്‍ സിനിമ കലക്റ്റിവിനെ പ്രധിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത റീമ കല്ലിങ്കല്‍ അമ്മയില്‍ നിന്ന് രാജിവെക്കുമെന്ന് അറിയിച്ചു. വുമണ്‍ ഇന്‍ സിനിമ കലക്റ്റിവില്‍ അംഗമായിരിക്കുമ്പോള്‍ തന്നെ റീമ ‘അമ്മ സംഘടനയിലും അംഗമാണ്. രണ്ട് സംഘടനകളിലും അംഗമായ വുമണ്‍ ഇന്‍ സിനിമ കലക്റ്റിവിലെ അംഗങ്ങള്‍ എല്ലാവരും യോഗം ചേര്‍ന്ന് ഒന്നിച്ച് തങ്ങളുടെ അഭിപ്രായമായ തിരിച്ചെടുപ്പിനെ ചോദ്യം ചെയ്തുള്ള പരാതി അമ്മ സംഘടനക്ക് കൈമാറി അനുകൂല നടപടി ഇല്ലാതെ വരുമ്പോള്‍ രാജിവെക്കാമെന്ന തീരുമാനമാകും കൈക്കൊള്ളുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘അമ്മ സംഘടനയില്‍ നിന്ന് വുമണ്‍ ഇന്‍ സിനിമ കലക്റ്റിവ് ആഗ്രഹിക്കുന്നത് പോലുള്ള തീരുമാനം പുറത്ത് വരാനുള്ള സാധ്യതയും കുറവാണ്. പക്ഷെ ഇങ്ങനൊരു സാഹചര്യം സൃഷ്ടിക്കപെടുന്നത് സമൂഹത്തിന് ഒരു സന്ദേശം നല്‍കുക എന്നതരത്തിലും ‘അമ്മ സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാട് പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ അവസരമായി ഉപയോഗപ്പെടുത്തുക എന്നതുമാണ് WCC ലക്ഷ്യം വെക്കുന്നത്.
‘അമ്മ സംഘടനക്ക് എതിരായി ഇത്തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നെങ്കിലും ഇതൊന്നും തന്നെ മുഖവിലക്കെടുക്കാത്ത തരത്തിലാണ് സംഘടനാ ഭാരവാഹികളുടെ നിലപാട്. ഇനി ഇത്തരത്തില്‍ അമ്മയിലുള്ള WCC അംഗങ്ങള്‍ രാജിവെക്കുന്ന തീരുമാനത്തിലേക്ക് പോവുകയാണെങ്കില്‍ അതങ്ങനെ നടക്കട്ടെ എന്നതാണ് സംഘടനയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. അങ്ങനെ ‘അമ്മ സംഘടന തങ്ങളുടെ വനിതാ അംഗങ്ങളുടെ ആവശ്യത്തിലെ ന്യായാന്യായങ്ങള്‍ വിലയിരുത്താതെ പോരെടുത്ത് പുറത്താക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്.