ആട് തോട്ടത്തിലെ പുല്ല് തിന്നതിന് ദളിത് സ്ത്രീയെ ഉടമസ്ഥന്‍ അടിച്ചുകൊന്നു
ആട് പറമ്പില്‍ കയറി പുല്ല് തിന്നു എന്ന പേരില്‍ ദളിത് സ്ത്രീയെ തോട്ടം ഉടമസ്ഥന്‍ അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍പെട്ട ദതൗലി ഗ്രമത്തിലാണ് ദാരുണ സംഭവം. റാണി ദേവി (65)യെന്ന ദളിത് സ്ത്രീ വളര്‍ത്തുന്ന ആടുകള്‍ തോട്ടത്തിലെ പുല്ല് തിന്നുവെന്ന കാരണത്തിലാണ് സ്ത്രീയെ ഉടമസ്ഥനായ ഷാലൂ സിംഗ് സ്ത്രീയെ അടിച്ച് അവശയാക്കിയത്.
മര്‍ദനം ഏറ്റ ഇവര്‍ അവിടെ നിന്നും 500മീറ്റര്‍ അകലെയുള്ള തന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു എങ്കിലും വീട്ടിലെത്തിയ ഉടന്‍ തന്നെ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. റാണി ദേവിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പിസി 304 പ്രകാരവും എസ് സി എസ് ടി നിയമ പ്രകാരവും യുവാവിനെതിരെ പൊലീസ് എഫ് ഐ ആര്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ 30 വയസുകാരനായ ഷാലൂ സിംങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.