അമ്മയ്ക്കെതിരേ നട്ടെല്ലുള്ള പെണ്മക്കള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയിലെ അംഗങ്ങള്‍ ആയ നാല് നടിമാര്‍ രാജിവച്ചു. ഗീതു മോഹന്‍ദാസ്, ഭാവന, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവച്ചിരിക്കുന്നത്. WCCയുടെ എഫ്ബി പേജില്‍ ആണ് നാലു നടിമാരും രാജി വച്ച് കൊണ്ട് പോസ്റ്റ് ചെയ്തത്.
അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്… എന്ന് തുടങ്ങുന്ന കുറിപ്പാണ് നാലുപേരും എഴുതിയിരിക്കുന്നത്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് എന്ന് ഗീതു പറയുന്നു. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ, ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ് എന്ന് റിമ. തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് എന്ന് രമ്യയും കുറിച്ചു.
WCC യുടെ എഫ്ബി പോസ്റ്റ്:
https://www.facebook.com/WomeninCinemaCollectiveOfficial/posts/1737714279670075