ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് സിനിമയുടെ ട്രെയിലര്‍ പുറത്ത്
മലയാളി താരം ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രമായ കാര്‍വാന്‍റെ ട്രെയിലര്‍ പുറത്തു വന്നു. ആകര്‍ഷ് ഖുറാന സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കറിനെ കൂടാതെ ഇര്‍ഫാന്‍ ഖാന്‍, മിഥിലാ പാല്‍ക്കര്‍ എന്നിവരും വേഷമിടുന്നു. ഒരു മൃതദേഹവുമായി മൂന്ന് പേര്‍ നടത്തുന്ന രസകരമായ യാത്രയാണ് ചിത്രത്തിലെ പ്രമേയം. കേരളവും ഒരു പ്രധാന ലോക്കെഷനാണ് ചിത്രത്തില്‍.