വിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ച് വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹം
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹം വിശുദ്ധ തോമസ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ചാവറ കുറിയാകോസ് അച്ചന്റെയും, വിശുദ്ധ യുഫ്രേസ്യയാമ്മയുടെയും വി. മദര്‍ തെരാസായുടെയും തിരുനാള്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുനാളിനോട് കൂടി ഭക്തി സാന്ദ്രമായി ആഘോഷിച്ചു. സംയുക്തമായി കൊണ്ടാടിയ തിരുന്നാള്‍ നിരവധി വൈദീകരുടെയും വിശ്വാസികളുടെയും സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.
മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി മുഖ്യകാര്‍മ്മികനായ സമൂഹ ബലിയില്‍ വിയന്നയിലെ വിവിധ പള്ളികളില്‍ സേവനം ചെയ്യുന്ന വൈദീകരായ ഫാ. ജോയ് പ്ലാത്തോട്ടത്തില്‍, ഫാ. ജൊഹനാസ് വേര്‍ഡ്‌സെ, ഫാ. റോബിന്‍ ജോര്‍ജ്, ഫാ. ഇഗ്‌നെഴ്സിയസ് കുന്നുംപുറം, ഫാ. വില്‍സണ്‍ മേച്ചേരില്‍, ഫാ. ഡേവിസ് കളപുരക്കല്‍, ഫാ. തോമസ് കൊച്ചുചിറ, ഫാ. ഷൈജു പള്ളിച്ചംകുടിയില്‍, ഫാ. തോമസ് പ്രശോഭ്, ഫാ. സിറിയക് ഞാറക്കുളം, ഫാ. സാല്‍വിന്‍ കണ്ണമ്പള്ളി എന്നിവര്‍ പങ്കെടുത്തു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് നടന്ന പ്രദക്ഷിണത്തിനു വിയന്ന അതിരൂപതയിലെ സഹായ മെത്രാന്‍ ഡോ. ഫ്രാന്‍സ് ഷാര്ള്‍ നേതൃത്വം നല്‍കി. തിരുന്നാള്‍ പ്രദക്ഷിണം മൈഡിലിങ് ടൗണില്‍ ചുറ്റി ഐസിസി പള്ളിയില്‍ തിരിച്ചെത്തി. കേരളീയ തനിമയില്‍ മുത്തുകുടയും, രൂപങ്ങള്‍ എഴുന്നള്ളിച്ചുമായിരുന്നു പ്രദക്ഷിണം, തുടര്‍ന്ന് സഹായ മെത്രാന്‍ ഡോ. ഫ്രാന്‍സ് ഷാര്ള്‍ തിരുന്നാള്‍ സന്ദേശം നല്‍കി. നിരവധി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ലിറ്റനിയും വാഴ്‌വോടും കൂടി തിരുന്നാള്‍ സമാപിച്ചു.
തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ബോബന്‍ കളപ്പുരയ്ക്കല്‍, സെക്രട്ടറി ജോര്‍ജ് വടക്കുംചേരില്‍, വിന്‍സന്‍ കള്ളിക്കാടന്‍, മറ്റു കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി. ബാബു തട്ടില്‍ നടക്കലാന്‍ (കോഓര്‍ഡിനേറ്റര്‍), ബാബു കുടിയിരിക്കല്‍, ജെയിംസ് കയ്യാലപ്പറമ്പില്‍, ജോസഫ് കുരുതുകുളങ്ങര, പൗലോസ് വെട്ടിക്ക, പ്രിന്‍സ് പള്ളികുന്നേല്‍, പോള്‍ കിഴക്കേക്കര, റാഫി ഇല്ലിക്കല്‍, സണ്ണി മണിയഞ്ചിറ, ഷോജി വെളിയത്ത് തിരുന്നാള്‍ പ്രസിദേന്തിമാരായിരുന്നു.