എ.ഐ.വൈ.എഫ് നെതിരെ മോഹന്‍ലാല്‍ ആരാധകരുടെ പരാക്രമം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം കൈകൊണ്ടത് മോഹന്‍ലാല്‍ AMMA യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അന്ന് തന്നെയാണ്. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം വിവിധ മേഖലകളില്‍ നിന്ന് വന്നു കൊണ്ടിരിക്കെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മോഹന്‍ലാലിനെതിരെയുള്ള വാദമുഖം ആദ്യം തുറന്നു. ലെഫ്റ്റനന്റ് കേണല്‍ പദവി അലങ്കരിക്കുന്ന മോഹന്‍ലാല്‍ സംഘടനയുടെ പ്രസിഡന്റായിരിക്കുമ്പോള്‍ ഇങ്ങനൊരു തീരുമാനം കൈകൊണ്ടത് തെറ്റയിപ്പോയെന്ന് ജോസഫൈന്‍ വ്യക്തമാക്കി ഇതിന് പിന്നാലെ ഇന്ന് വൈകുന്നേരം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് മോഹന്‍ലാലിന്റെ സിനിമകളുടെ ചിത്രീകരണം തടയുമെന്ന് പ്രഖ്യാപിച്ചത്. ഇതോട് കൂടി ഈ പ്രശനം കേവലം ദിലീപിനെ തിരിച്ചെടുത്തതിലുള്ള പ്രതിഷേധമെന്ന തലത്തില്‍ നിന്ന് മാറി മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധമായി മാറിയിരിക്കുകയാണ്.
മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണം തടയുമെന്ന എ.ഐ.വൈ.എഫ് വാദമാണ് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. നാലും മൂന്ന് ഏഴുപേരുള്ള എ.ഐ.വൈ.എഫ് സംഘടനക്ക് കേരളമൊട്ടാകെയുള്ള മോഹന്‍ലാല്‍ ആരാധകരെ താങ്ങാന്‍ കഴിയില്ലെന്നാണ് ഫാന്‍സിന്റെ പ്രതികരണം. നടന്‍ അനുവദിക്കുകയാണെങ്കില്‍ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളില്‍ മോഹന്‍ലാലിന് സംരക്ഷണം തീര്‍ത്ത് മറുപടിക്കൊരുങ്ങുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. സ്ഥലത്തില്ലാത്ത മോഹന്‍ലാല്‍ തിരിച്ചെത്തുമ്പോള്‍ നടനെ നേരില്‍ കണ്ടതിന് ശേഷം സംയമനത്തോടെ എ.ഐ.വൈ.എഫിന്റെ നടപടിക്കെതിരെ പ്രധിഷേധിക്കാനാണ് ഫാന്‍സിന്റെ തീരുമാനം.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എ.ഐ.വൈ.എഫ്-മോഹന്‍ലാല്‍ ഫാന്‍സ് പോരാട്ടം ആരംഭിച്ച് കഴിഞ്ഞു തങ്ങളുടെ പ്രിയതാരത്തെ ഇതിലേക്ക് വലിച്ചിഴച്ചതില്‍ സഭ്യവും, അസഭ്യവുമായ ഭാഷയില്‍ രൂക്ഷമായാണ് ആരാധകരുടെ പ്രതികരണം.