മുംബൈയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു
മുംബൈയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പൈലറ്റ് , കോ പൈലറ്റ്, രണ്ട് യാത്രക്കാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. വിമാനം തകര്‍ന്ന് വീണിടത്ത് നിന്നിരുന്നയാളും മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അഗ്നിരക്ഷാ സേനയും ആംബുലന്‍സ് അടക്കമുളള സജ്ജീകരണങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 12 അഗ്‌നി ശമന യൂണിറ്റുകളാണ് പുറപ്പെട്ടിട്ടുള്ളത്. ഘട്കോപാര്‍ എന്ന സ്ഥലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
മുംബൈയിലെ സര്‍വോദയ ആശുപത്രിക്ക് സമീപത്താണ് വിമാനം തകര്‍ന്നുവീണത്. സ്ഥലം എംപി കിരിത് സോമയ്യ സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം നല്‍കിയ വിവരങ്ങള്‍ പ്രകാരം VT-UPZ, KING AIR C90 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നു വീണത് എന്ന റിപ്പോര്‍ട്ട് ആണ് ആദ്യം വന്നത് എങ്കിലും സര്‍ക്കാര്‍ വൃത്തങ്ങള്‍ അത് നിഷേധിച്ചു.
ഇതേ വിമാനം അലഹബാദില്‍ മറ്റൊരു അപകടത്തില്‍ പെട്ടിരുന്നു. ശേഷം സംസ്ഥാന സര്‍ക്കാര്‍ 2014-ല്‍ വിമാനം മുംബൈ യു.വൈ ഏവിയേഷന് കൈമാറിയാതാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. അതേസമയം വന്‍ ദുരന്തമാണ് ഒഴിവായി പോയത്. ജനവാസകേന്ദ്രങ്ങളില്‍ വിമാനം വീഴാത്തത് ഭാഗ്യം എന്നാണു ഏവരും പറയുന്നത്.