ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള സമയപരിധി നീട്ടി
ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയത്. ഇപ്പോഴുള്ള സമയപരിധി ജൂണ്‍ 30ഓടെ അവസാനിച്ച സാഹചര്യത്തിലാണ് 2019 മാര്‍ച്ച് വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് നാലാംതവണയാണ് കേന്ദസര്‍ക്കാര്‍ സമയപരിധി നീട്ടി ഉത്തരവിറക്കുന്നത്.
നിലവില്‍ നികുതി റിട്ടേണ്‍ അടക്കുന്നതില്‍ ആശയകുഴപ്പങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് വരെയാക്കി നീട്ടിയത്. ഇതോടെ ഈ വര്‍ഷം കൂടി ആധാര്‍ നമ്പര്‍ ഇല്ലാതെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം.
അതേസമയം, ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് 2017 ജൂലായ് 1 മുതല്‍ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ കോടതി വിധി വരാത്ത പശ്ചാത്തലത്തില്‍ സമയപരിധി നീട്ടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച് കോടതി വിധി വരുന്നതുവരെ മൂന്ന് തവണയായി സമയപരിധി നീട്ടി. 2017 ഡിസംബര്‍ 31 വരെയും പിന്നീട് 2018 ജൂണ്‍ 30 വരെയുമാക്കുകയായിരുന്നു.