ജൂണ്‍ 30 : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യുവാനുള്ള അവസാനതീയതി
ഇന്നാണ് (ജൂണ്‍ 30) പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി. ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തപക്ഷം ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവായി മാറും.ഇതോടെ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ സാധിക്കാതെ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടേ കാര്യത്തിലും ഇത് പ്രശ്നമാകും. ഇവരുടെ റിട്ടേണ്‍ ആദായ നികുതി വകുപ്പ് അംഗീകരിക്കാന്‍ സാധിക്കുകയില്ല.
അതേസമയം പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതു സംബന്ധിച്ച വ്യക്തത വരുത്താന്‍ തയ്യാറായിട്ടില്ല. തീയതി നീട്ടുന്ന കാര്യത്തിലും ഇതു വരെ അറിയിപ്പ് ഒന്നം വന്നിട്ടില്ല. നിലവില്‍ ആധാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വ്യവഹാരം നടക്കുകയാണ്. ഇതില്‍ തീര്‍പ്പുണ്ടായ ശേഷം മാത്രമേ പ്രത്യക്ഷ നികുതി ബോര്‍ഡ് അന്തിമ തീരുമാനം സ്വീകരിക്കൂയെന്നാണ് വിദഗ്ധരുടെ പക്ഷം. അതുപോലെ ഈ വാര്‍ത്ത തയ്യാറാക്കുന്നതുവരെ തിയതി നീട്ടിനല്‍കുന്നതുസംബന്ധിച്ച് അറിയിപ്പുകളൊന്നും വന്നിട്ടില്ല.