ഫ്രാന്‍സിനോട് ഏറ്റുമുട്ടി അര്‍ജന്റീന പുറത്ത്

കസാന്‍: മെസിക്ക് ഒരു ലോകകപ്പെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. കോടിക്കണക്കിന് ആരാധകരെ നിരാശരാക്കി റഷ്യയില്‍ നിന്നും മെസ്സിയും കൂട്ടരും മടങ്ങുന്നു. ഏഴ് ഗോള്‍ വീണ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് അവര്‍ക്കായി കാത്തുവച്ചത് പേക്കിനാവായിരുന്നു. കളി മറന്ന അര്‍ജന്റീനയെ, കളിക്കാതെ കാഴ്ചക്കാരനായ മെസ്സിയെയും കൂട്ടരെയും വീഴ്ത്തി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചത്. മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല. കിക്കോഫ് മുതല്‍ അര്‍ജന്റീനയ്ക്ക് ഒന്ന് ശ്വാസം വിടാനുള്ള സമയമോ സ്ഥലമോ കൊടുത്തില്ല ഫ്രാന്‍സ്. പതിമൂന്നാം മിനിറ്റില്‍ മിന്നുന്നൊരു നീക്കത്തിനൊടുവില്‍ നേടിയെടുത്ത പെനാല്‍റ്റിയിലാണ് ഫ്രാന്‍സ് ലീഡ് നേടിയ്ത്. എല്ലാംകൊണ്ടും കാളരാത്രിയായിരുന്നു അര്‍ജന്റീനയ്ക്ക്. മെസ്സിയെ സെന്‍ട്രല്‍ സ്‌ട്രൈക്കറായ പരീക്ഷണം തുടക്കം മുതല്‍ തന്നെ പിഴച്ചു. ഫ്രാന്‍സിന്റെ വേഗത്തിനൊപ്പം പിടിക്കാന്‍ അര്‍ജന്റീനയുടെ വയസ്സന്‍പടയ്ക്ക് കഴിഞ്ഞില്ല. ബാറിന് കീഴിലും പിന്‍നിരയിലും മധ്യനിരയിലും ഓട്ടകള്‍ മാത്രമേ ഉണ്ടായുള്ളൂ. മുനയൊഴിഞ്ഞ മുന്‍നിര തോല്‍വിയുടെ ആഴം കൂട്ടാന്‍ മാത്രമേ ഗുണം ചെയ്തുള്ളൂ.

19കാരനായ എമ്ബാപ്പെ എന്തു കൊണ്ട് 166 മില്യണ് പി എസ് ജിയില്‍ എത്തി എന്നൊരു ചോദ്യം ആര്‍ക്കേലും അവശേഷിക്കുന്നുണ്ട് എങ്കില്‍ അതിനുള്ള ഉത്തരമാണ് ഇന്ന് ലോകം കണ്ടത്. അര്‍ജന്റീനയ്ക്ക് എതിരെ 12ആം മിനുട്ടില്‍ തന്നെ ഇന്ന് തന്റെ ദിവസമാണെന്ന് എമ്ബാപ്പെ സൂചന നല്‍കി. അര്‍ജന്റീനയുടെ അറ്റാക്കിംഗ് പകുതിയില്‍ നിന്ന് എമ്ബാപ്പെ പന്ത് എടുത്തതെ അര്‍ജന്റീനയ്ക്ക് ഓര്‍മ്മയുണ്ടാകൂ. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് എമ്ബാപ്പെ അര്‍ജന്റീന ടീമിനെ ഒന്നാകെ ഭേദിച്ച് മുന്നേറിയത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷമാണ് അര്‍ജന്റീന പരാജയപ്പെട്ടത്. നാല് രണ്ടിന് പിന്നില്‍ നിന്ന ശേഷം ഇഞ്ചുറി ടൈമില്‍ മൂ്നനാം ഗോള്‍ മടക്കിയെങ്കിലും ഫ്രാന്‍സിനെ മറികടക്കാന്‍ അത് മതിയാകുമായിരുന്നില്ല. രണ്ട ഒന്നിന് മുന്നിട്ട് നിന്ന അര്‍ജന്റീനയെ കൈലന്‍ എംപാപ് നേടിയ ഇരട്ട ഗോളുകളാണ് വിജയിപ്പിച്ചത്.