കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന പരാതി, ബിഷപ്പ് അറസ്റ്റിലേക്കോ
ജലന്ധര്‍ ബിഷപ്പ് മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൌസില്‍ വച്ച് പലപ്രാവശ്യം പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ സഭാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഈ വിഷയത്തില്‍ നടപടി ഒന്നും തന്നെ ഉണ്ടാകാതെ സഭക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമവും നടന്നതായി പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് രണ്ടിലേറെ തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് കാരണമെന്ന് ജലന്ധര്‍ ബിഷപ്പ് കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കുകയും അവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരും, രഹസ്യമൊഴിയെടുക്കുന്നതിനായി പോലീസ് അപേക്ഷ നല്കിയിട്ടുണ്ട്. സംഭവം നടന്നത് കേരളത്തിലായതിനാല്‍ കേരളാ പോലീസ് ജലന്ധറില്‍ എത്തിയോ അല്ലെങ്കില്‍ വിളിച്ച് വരുത്തിയോ അറസ്റ്റ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പരാതിയിന്മേലുള്ള കോളിളക്കം സഭയെ പിടിച്ചുലച്ച സാഹചര്യമുള്ളതിനാല്‍ ഒത്തു തീര്‍പ്പുതിനായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കാര്യം കൈവിട്ട സാഹചര്യത്തില്‍ സമൂഹം എങ്ങനെ വിലയിരുത്തും എന്നതും ഇപ്പോള്‍ വെല്ലുവിളിയാണ്.