അഭിനയം പോര ; കണ്ണിറുക്കി ഹിറ്റായ പ്രിയാ വാര്യരുടെ പരസ്യം പിന്‍വലിച്ചു ചോക്ലേറ്റ് കമ്പനി
ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ട്ടിച്ച താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗമാണ് സിനിമ പുറത്തിറങ്ങും മുന്‍പ് പ്രിയയെ വൈറലാക്കിയത്. എന്നാല്‍ കണ്ണിറുക്കല്‍ വൈറലായെങ്കിലും അത് മാത്രമല്ല അഭിനയം എന്ന് തെളിയിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രിയ നായികയായി അഭിനയിച്ച ചോക്ലേറ്റ് കമ്പനിയുടെ പരസ്യം കമ്പനി അധികൃതര്‍ പിന്‍വലിച്ചതായാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍.
പ്രിയയയുടെ അഭിനയത്തിനുള്ള അതൃപ്തിയാണ് പരസ്യം പിന്‍വലിക്കാന്‍ കാരണമായത് എന്ന് പറയപ്പെടുന്നു. പ്രിയയുടെ മോശം അഭിനയം കാരണം ഏതാണ്ട് മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത് എന്നും പറയപ്പെടുന്നു.