മോഹന്‍ലാലിനെ സംഘപരിവാര്‍ പാളയത്തില്‍ തളക്കാന്‍ ശ്രമം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിയെ എതിര്‍ത്ത് കോലാഹലങ്ങള്‍ അരങ്ങേറുന്നതിനെ മുതലെടുത്ത് മോഹന്‍ലാലിന് സംഘപരിവാര്‍ വേഷം ചാര്‍ത്തി നല്‍കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമം നടക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപുകളില്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍, രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍.
മോഹന്‍ലാല്‍ അമ്മ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അന്നുതന്നെയാണ് നടന്‍ ദിലീപിനെ തിരിച്ചെടുത്തതും. സംഘടനയുടെ കൂട്ടായ തീരുമാനമായിട്ടും ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ കൃത്യമായ ലക്ഷ്യത്തോടെ പ്രതിഷേധത്തെ മോഹന്‍ലാലിലേക്ക് തിരിച്ച്വിട്ടു. ഇതിലൂടെ സംഘടനയില്‍ ഭാരവാഹിത്തമടക്കമുള്ള ഇടത് പക്ഷ എം.പി. യായ ഇന്നസെന്റ്, എം.എല്‍.എ. മാരായ ഗണേഷ് കുമാര്‍, മുഘേഷ് എന്നിവരിലേക്കുള്ള പൊതുജന പ്രതിഷേധത്തെ സാമാന്യവത്ക്കരിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞു.
വനിതകമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജോസഫൈനാണ് ആദ്യ വെടി പൊട്ടിച്ചത്. മോഹന്‍ലാല്‍ കേണല്‍ പദവി വരെ ഉപേക്ഷിക്കണമെന്ന് പ്രഖ്യാപനം നടത്തിയ ജോസഫൈന്‍ പക്ഷെ ജനപ്രതിനിധികള്‍ കൂടെയായ തന്റെ സഹപ്രവര്‍ത്തകര്‍ ഇന്നസെന്റ്, മുഘേഷ് ഗണേഷ് മുതലായവരെ കുറിച്ച് ഒന്നും തന്നെ പറഞ്ഞതുമില്ല. തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനെ സംഘിയായി ചിത്രീകരിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്, തൊട്ടടുത്തദിവസംതന്നെ AIYF മോഹന്‍ലാലിന്റെ കോലംകത്തിച്ച് പ്രതിഷേധിച്ച് സിനിമയുടെ ചിത്രീകരണം തടയുമെന്ന് പ്രഖ്യാപിച്ചു. ഇതോടുകൂടി പ്രതിപക്ഷവും വിഷയം ഏറ്റെടുത്ത് മനോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇത്രയുമായതോടെ ഈ വിഷയം മോഹന്‍ലാലെന്ന് നടനിലേക്ക് മാത്രമായി ഇപ്പോള്‍ ചുരുങ്ങി. ഇത്രയൊക്കെ കോലാഹലങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ സി.പി.എം. സ്വീകരിച്ചിരിക്കുന്ന നിലപാട് പരിഹാസ്യമാണ് ‘അമ്മ സംഘടനയില്‍ പ്രതിനിധികളായ ഇന്നസെന്റും, മുഘേഷും ഇക്കാര്യങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്നതാണ് തീരുമാനം.
കാര്യങ്ങള്‍ ഇങ്ങനെ പൊതുസമൂഹം ചര്‍ച്ച ചെയ്യുമ്പോള്‍ വീണ് കിട്ടിയ അവസരം മുതലെടുത്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനായി വാദിക്കുകയാണ്. ഇതുംകൂടി ആയപ്പോള്‍ മോഹന്‍ലാലിന്റെ സംഘപരിവാര്‍ പരിവേഷം പൂര്‍ണ്ണമായി. ഇത് വരെ ഈ വിഷയത്തില്‍ പ്രതിപ്രകാരണങ്ങള്‍ ഒന്നുംതന്നെ നടത്താത്ത മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തിനായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.