164 വര്‍ഷത്തിനു ശേഷം വീണ്ടും ബ്രിട്ടനില്‍ ഇടിമിന്നല്‍ മുന്നറിപ്പ്

നീണ്ട 164 വര്‍ഷത്തിനു ശേഷം ആദ്യമായി ബ്രിട്ടനില്‍ ഇടിമിന്നല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ശക്തമായ മിന്നലും ഇടിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്. കാലാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍ കാരണം കഴിഞ്ഞ മാസം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നു.

തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 വരെ മില്ലിമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം ശകതമായ ഉഷ്ണക്കാറ്റ് ബ്രിട്ടന്റെ പലഭാഗത്തും വീശുന്നുണ്ട്. ചൂട്‌ സഹിക്കാനാകാതെ തീരപ്രദേശമേഖലകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ മാറുകയാണ്‌ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.