ഫുട്‌ബോള്‍ ജ്വരത്തിനിടയില്‍ കബഡിയില്‍ മിന്നും വിജയവുമായി ഇന്ത്യ
ദുബായ്: കബഡി മാസ്റ്റേഴ്സ് ദുബായ്-2018 ചാമ്പ്യന്‍ഷിപ്പില്‍ ഇറാനെ മലര്‍ത്തിയടിച്ച് ഇന്ത്യ ജേതാക്കളായി. 44-26 എന്ന വമ്പന്‍ സ്‌കോറിനാണ് ഇന്ത്യ ഇറാനെ തരിപ്പണമാക്കിയത്. ഇന്റര്‍നാഷണല്‍ കബഡി ഫെഡറേഷന്‍, ദുബായ് സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റുതന്നെ രണ്ട് പോയിന്റിന്റെ ലീഡ് നേടി ഇന്ത്യ ജൈത്രയാത്രക്ക് തുടക്കം കുറിച്ചിരുന്നു. മോഹിത് ചില്ലാറും സുര്‍ജീത് സിങും ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ആറ്ു ടാക്കിള്‍ പോയിന്റുകള്‍കൂടി നേടി സുര്‍ഹീത് സിങ് പ്രതിരോധവും ശക്തമാക്കി. പ്രതിരോധത്തിലും പോയിന്റ് നേടുന്നതിലും ഏറെ പിന്നോട്ടുപോയ ഇറാന് മത്സരത്തില്‍ ഒരു ഘട്ടത്തിലും ഇന്ത്യയുടെ മേല്‍ മേല്‍ക്കോയ്മ നേടാന്‍ കഴിഞ്ഞില്ല.
മത്സരത്തിന്റെ മൂന്നാം മിനിറ്റുതന്നെ രണ്ട് പോയിന്റിന്റെ ലീഡ് നേടി ഇന്ത്യ ജൈത്രയാത്രക്ക് തുടക്കം കുറിച്ചിരുന്നു. മോഹിത് ചില്ലാറും സുര്‍ജീത് സിങും ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.