ഡോ. പോള്‍ തോമസിന്റെ പത്‌നി മിനി ടീച്ചര്‍ നിര്യാതയായി

ഏറ്റുപാറ/റിയാദ്: എന്‍.എല്‍.പി ട്രെയ്‌നറും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ മെമ്പറുമായ ഡോ. പോള്‍ തോമസിന്റെ പത്‌നി മിനി പോള്‍ ചാക്കാനിക്കുന്നേല്‍ (മിനി ടീച്ചര്‍, ജി.എം.യു.പി.എസ് നെല്ലികുറ്റി) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. 51 വയസായിരുന്നു. പരേത പൈസക്കരി നിലയ്ക്കാപ്പള്ളി കുടുംബാഅംഗമാണ്.

മൃതസംസ്‌കാര ശുശ്രുഷകള്‍ ജൂലൈ മൂന്നാം തിയതി (ചൊവ്വ) ഉച്ചകഴിഞ്ഞു 2.30ന് ഏറ്റുപാറ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിക്കും.

മക്കള്‍:
അമലാപോള്‍ പുത്തന്‍പുര എടൂര്‍ (ടീച്ചര്‍ വഴങ്ങൂര്‍ യു.പി.എസ്)
ജോസഫ് പോള്‍ (+1 വിദ്യാര്‍ത്ഥി, ന്യൂ ഡല്‍ഹി)
എലിസബത്ത് പോള്‍ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി)

മരുമക്കള്‍:
നിവിന്‍ ജോസഫ് പുത്തന്‍പുര (ഫെഡറല്‍ ബാങ്ക് വള്ളിത്തോട്)