ആരെയും ബ്ലാക്ക്മെയില്‍ ചെയ്യാനല്ല: വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസിലെ യുവതിയുടെ ഭര്‍ത്താവ്
കോട്ടയം: വിവാദമായ ലൈംഗികാരോപണ കേസിലെ യുവതിയുടെ ഭര്‍ത്താവ് ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരെ പരാതി നല്‍കിയത് ആരെയും ബ്ലാക്ക്മെയില്‍ ചെയ്യാനല്ലെന്ന് വെളിപ്പെടുത്തി. എന്നാല്‍ തന്റെ പരാതിയുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ വേണ്ടിയാണ് ബ്ലാക്ക് മെയിലിങ് എന്ന രീതിയില്‍ പ്രചാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.