ഷൂട്ടൗട്ടില്‍ അടിപതറി സ്പെയിന്‍ ; ലോകകപ്പില്‍ പുതു ചരിത്രം കുറിച്ച് റഷ്യ
സ്‌പെയിനിന്റെ പടയോട്ടത്തിനു തടയിട്ട് റഷ്യ. മൂന്നിനെതിരേ നാലു ഗോളിന് സ്‌പെയിനിനെ മറികടന്ന ആതിഥേയരായ റഷ്യ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയത്. സ്പെയിനിന്റെ മൂന്നാമത്തെ കിക്കെടുത്ത കോക്കോയ്ക്കും അവസാന കിക്കെടുത്ത അസ്പാസിനും പിഴച്ചതോടെയാണ് റഷ്യയുടെ വിജയം. അഞ്ചു കിക്കുകളില്‍ മൂന്നെണ്ണം മാത്രമാണ് സ്പെയിന്‍ വലയിലെത്തിച്ചത്. റഷ്യ നാലെണ്ണവും വലയിലെത്തിച്ചു.
പന്ത്രണ്ടാം മിനിറ്റില്‍ ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ് സ്പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ നാല്പത്തിയൊന്നാം മിനിറ്റില്‍ അനാവിശ്യ പെനാല്‍റ്റി വഴങ്ങിയത് സ്പെയിന് തിരിച്ചടിയായി. റഷ്യന്‍ താരത്തിന്റെ ഹെഡര്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ സ്പെയിന്റെ പ്രതിരോധ താരം ജെറാള്‍ഡ് പിക്വെയുടെ കയ്യില്‍ തട്ടിയതാണ് പെനാല്‍റ്റിയ്ക്ക് വഴിവച്ചത്. കിക്കെടുത്ത ഡയുബയ്ക്ക് പിഴച്ചില്ല.