വേള്‍ഡ് മലയാളി കൗണ്‍സില്‍ മൈലാഞ്ചി രാവ് സംഘടിപ്പിച്ചു

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് മൈലാഞ്ചി രാവ് എന്ന പേരില്‍ സംഘടിപ്പിച്ച ഈദ് ആഘോഷവും, സ്‌നേഹസംഗമവും വേറിട്ട അനുഭവമായി.

ആഘോഷപരിപാടിയില്‍ നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ഒന്നാം സ്ഥാനം അതുല്‍ കൃഷ്ണ, രണ്ടാം സ്ഥാനം ശ്രേയ ഗോപകുമാര്‍, മൂന്നാം സ്ഥാനം അമേദ്യ റിലീഷ്, പ്രാര്‍ത്ഥന രാജ് എന്നിവരും , സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ഷില്‍സ റിലീഷ്, രണ്ടാം സ്ഥാനം ഷാഹിന ഫൈസല്‍ എന്നിവരും വിജയികളായി

മൈലാഞ്ചി ഇടല്‍ മത്സരത്തില്‍ അര്‍പ്പണ പ്രമോദ് (ഒന്നാം സ്ഥാനം), ഷില്‍സ റിലീഷ് (രണ്ടാം സ്ഥാനം), റീന രാജീവ്, മീനാക്ഷി ഉദയ് (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി

കണ്‍വീനര്‍ മൃദുല ബാലചന്ദ്രന്‍ നിയന്ത്രിച്ച യോഗത്തില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ലേഡീസ് വിങ്ങ് പ്രസിഡണ്ട് റ്റിറ്റിവില്‍സണ്‍ സ്വാഗതവും, സെക്രട്ടറി ഷൈലജ ദേവി നന്ദിയും പറഞ്ഞു ഫ്രണ്ട്‌സ് സോഷൃല്‍ പ്രതിനിധി സെയ്ദ് റഹ്മാന്‍ ഈദ് സൗഹൃദ സന്ദേശം നല്‍കി. കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണി ആശംസകളര്‍പ്പിച്ചു. ബിജു മലയില്‍, ജഗത് കൃഷ്ണകുമാര്‍, ബാലചന്ല്രന്‍ കുന്നത്ത്, ഷൈനി നിതൃന്‍, ജൂലിയറ്റ് തോമസ്, ലീബാ രാജേഷ്, സതി വിശ്വനാഥ്, വിജിരവി, ജെസ്ലി കലാം, ശ്രീജിത്ത് ഫറോക്ക്, അഞ്ജു ശിവദാസ്, ശരവന്‍ എന്നിവര്‍ നിയന്ത്രിച്ചു.