ബിഷപ്പിന്റെ പീഡനം, കന്യാസ്ത്രി നല്‍കിയ മൊഴിയുടെ വിശാദംശം
2014 ല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍ മഠത്തില്‍ എത്തിയെപ്പോഴാണ് ആദ്യ പീഡനം നടന്നതായി പറയുന്നത്. ആദ്യ പീഡനം നടന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയതായി പറയുന്ന ദിവസം ബിഷപ്പ് മഠത്തിലെത്തി താമസിച്ചതായാണ് പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ തെളിവായി കരുതാവുന്ന മഠത്തിലെത്തി രജിസ്റ്റര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ രജിസ്റ്ററില്‍ ഫ്രാങ്കോ മൂളയ്ക്കല്‍ വന്നു പോയതയുള്ള വിവരം രേഖപ്പെടുത്തിയിട്ടുള്ളതായിട്ടാണ് അറിയാന്‍ കഴിയുന്നത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കലിന് ഈ മഠത്തില്‍ താമസിക്കാന്‍ അധികാരമില്ലെന്നതും, മഠം കന്യാസ്ത്രികളും, പെണ്‍കുട്ടികളും മാത്രം താമസിക്കുന്ന സ്ഥലമാണെന്നതും മൊഴിയില്‍ പറയുന്നു. ബിഷപ്പിന് മഠത്തില്‍ റെസ്റ്റ് ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ അവിടെ താമസിച്ചതായുള്ള രേഖ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
ആദ്യം കന്യാസ്ത്രീ പരാതിനല്‍കിയത് കുറവിലങ്ങാട് പള്ളി വികാരിക്കും പാലാ ബിഷപ്പിനുമാണെന്ന് മൊഴിയില്‍ പറയുന്നു. കുറവിലങ്ങാട് വെച്ച് കര്‍ദിനാള്‍ ആലഞ്ചേരിക്ക് പരാതിനല്കിയതില്‍ തനിക്ക് നടപടിയെടുക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന കര്‍ദിനാളിന്റെ മറുപടിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അറിവോടെ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനാധിപതിക്ക് ഇ മെയില്‍ മുഖാന്തിരം പരാതി നല്‍കിയതായി പറയുന്നു.
164 വകുപ്പ് പ്രകാരം കോട്ടയം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു വനിതാ ജഡ്ജിയുടെ മുന്നില്‍ രഹസ്യമൊഴിയെടുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത് അതിന് അനുമതിയായിട്ടുണ്ടെന്ന് വൈക്കം DYSP അറിയിച്ചിട്ടുണ്ട്. കന്യസ്ത്രിക്കൊപ്പമുള്ള മറ്റുള്ളവരില്‍ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും, ഇവരില്‍ നാല് കന്യാസ്ത്രിമാര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
പീഡനവിവരം കര്‍ദിനാള്‍ ആലഞ്ചേരിയോട് കന്യാസ്ത്രി പരാതി പറഞ്ഞെന്നുള്ള കന്യാസ്ത്രിയുടെ വാദം കര്‍ദിനാള്‍ തള്ളിക്കളഞ്ഞു. അങ്ങനൊരു പരാതി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാസഭാ ക്രിമിനല്‍ നിയമങ്ങള്‍ക്കതീതമല്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് കൊച്ചിയില്‍ പറഞ്ഞു.
ഇതോടുകൂടി ജലന്ധറിലേക്ക് അന്വേഷണത്തിനായി പോകുന്ന കേരളാ പോലീസ് കുറവിലങ്ങാട് പള്ളി വികാരി, പാലാ ബിഷപ്പ്, കര്‍ദിനാള്‍ ആലഞ്ചേരി മുതലായവരിലേക്കും കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നടത്തിയേ മതിയാകൂ. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടത്തിയാല്‍ പീഡനം മറച്ച് വെച്ചതിലുള്ള അന്വേഷണവും നേരിടേണ്ടിയതായി വരും.