കുവൈറ്റ് മലയാളി സമാജത്തിന്റെ സ്‌നേഹസ്പര്‍ശം: നിങ്ങള്‍ക്കും പങ്കാളികളാകാം

കേരളത്തില്‍ നിവസിക്കുന്ന നിരാലംബകര്‍ക്കായി കുവൈറ്റ് മലയാളി സമാജം കെഎംസിന്റെ സ്‌നേഹ സമ്മാന പദ്ധതി ഒരുങ്ങുന്നു. പുതിയ പദ്ധതിയായ സ്‌നേഹസ്പര്‍ശംത്തിന്റെ ഉദ്ഘാടനം കെഎംസ് പ്രസിഡന്റ് ശ്രീ.വര്‍ഗീസ് പോള്‍, മാക്‌സി ജോസഫില്‍ നിന്നും വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉപയോഗിക്കാന്‍ സാധിക്കാത്തതും പാകമാകാത്തതും വ്യത്തിയുള്ളതുമായ വസ്ത്രങ്ങള്‍ ഉള്ളവര്‍ അത് അര്‍ഹതയുള്ളവരുടെ കൈളില്‍ എത്തിക്കാനുള്ള ശ്രമമാണ് കെ.എം. എസിന്റെ പദ്ധതി. വൃത്തിയുള്ളതും അലക്കിത്തേച്ചതുമായ ഏത് പ്രായത്തില്‍ ഉള്ളവരുടെ വസ്ത്രമായാലും അത് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ എല്ലാദിവസവും വൈകിട്ട് 5 മണി മുതല്‍ രാത്രി 9 മണി വരെ കുവൈറ്റിലുള്ള ഏവര്‍ക്കും നല്കാവുന്നതാണ്.

പരിപാടിയില്‍ എ.ഡി ഗോപിനാഥന്‍, ജിജു പോള്‍, മനോജ് വര്‍ഗ്ഗീസ്,സി.എസ് ബത്താര്‍. സിബി ബെഞ്ചമിന്‍, ഈപ്പന്‍ ജോര്‍ജ്, ഷിമിറ്റ് പോള്‍ ആശംസഅര്‍പ്പിച്ചു സംസാരിച്ചു.