പ്രവാസലോകത്തെ താള, മേള, ഹാസ്യ, നടന,നൂപുരധ്വനികളുടെ ഉത്സവമായി നവയുഗ കലാസന്ധ്യ അരങ്ങേറി
ദമ്മാം: സംഗീതത്തിന്റെയും, നൃത്തത്തിന്റെയും, ചിരിയുടെയും, ദൃശ്യാവിഷ്‌കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീര്‍ത്ത് അരങ്ങേറിയ ‘നവയുഗ കലാസന്ധ്യ’,സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക്, മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിച്ച് വിടവാങ്ങി.
സാംസ്‌ക്കാരികവേദിയുടെ പത്താംവാര്‍ഷികാഘോഷസമാപനത്തിന്റെ ഭാഗമായി നടന്ന ‘നവയുഗ കലാസന്ധ്യ’യില്‍, കിഴക്കന്‍ പ്രവിശ്യയിലെ എഴുപത്തഞ്ചോളം കലാകാരന്മാര്‍ അണിനിരന്നു.
റിയാദില്‍ നിന്നെത്തിയ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഗായിക ശബാന അന്‍ഷാദിന്റെ നേതൃത്വത്തില്‍ ലിജിന്‍, നിസാര്‍ ആലപ്പുഴ, സഹീര്‍ഷാ, ജിന്‍ഷാ ഹരിദാസ്, നിവേദിത് രാജേഷ്, ആമിന ഷാഹിദ്, ദിലീപ്, സുബ്രമണ്യന്‍, ഫാറൂഖ് ബന്തര്‍, അലീന കലാം എന്നീ ഗായകര്‍ അണിനിരന്ന ഗാനമേളയും, കൃതിമുഖ, വരലക്ഷ്മി നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ ക്ളാസ്സിക്ക്, സെമി-ക്ളാസ്സിക്ക് നൃത്തങ്ങള്‍, കുളിര്‍ ഷമീര്‍ അവതരിപ്പിച്ച മിമിക്രി, നഹാസ് അവതരിപ്പിച്ച കവിത, നവയുഗം വനിതാവേദിഅംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, നവയുഗം ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച നാടകo, നാടോടി നൃത്തം, ഒപ്പന, അഹമ്മദ് യസീമിന്റെ കീബോര്‍ഡ് വായന, മാളവിക ഗോപകുമാര്‍ അവതരിപ്പിച്ച ഭരതനാട്യം, വിവിധ കലാകാരന്മാരുടെ സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ കാണികളെ ഹരം കൊള്ളിച്ചു. കൈകൊട്ടിയും, ചൂളമടിച്ചും, നൃത്തം വെച്ചും കാണികള്‍ കലാസന്ധ്യയെ ആഘോഷമാക്കി.
പ്രശസ്ത ജീവകാരുണ്യപ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, അബ്ദുള്‍ നെയിം (നവോദയ), നവയുഗം രക്ഷാധികാരി ഷാജി മതിലകം, ഹനീഫ (ഐ.എം.സി.സി), നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.
നവയുഗ കലാസന്ധ്യ പരിപാടിയില്‍ അവതാരകയായ ശരണ്യ റിന്‍രാജ്, ഗായിക ശബാന അന്‍ഷാദ്, കൃതിമുഖ സ്‌ക്കൂള്‍ നൃത്താദ്ധ്യാപിക സരിത നിതിന്‍, വരലക്ഷ്മി സ്‌ക്കൂള്‍ നൃത്താദ്ധ്യാപിക ശില്‍പ നൈസില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും, നവയുഗം സമ്മാനക്കൂപ്പണ്‍ മത്സരവിജയികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവയുഗം കേന്ദ്രനേതാക്കളായ ബെന്‍സി മോഹന്‍.ജി, എം.എ.വാഹിദ് കാര്യറ, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, അരുണ്‍ നൂറനാട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, മഞ്ജു മണിക്കുട്ടന്‍, ഗോപകുമാര്‍, വിജീഷ്, പദ്മനാഭന്‍ മണിക്കുട്ടന്‍, ബിനു കുഞ്ഞു,സനു മഠത്തില്‍, നിസാം കൊല്ലം, മിനി ഷാജി, ഷീബ സാജന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
നവയുഗ കലാസന്ധ്യയ്ക്ക് നവയുഗ നേതാക്കളായ ദാസന്‍ രാഘവന്‍, ഉണ്ണി പൂച്ചെടിയല്‍, ബിജു വര്‍ക്കി, സുമി ശ്രീലാല്‍, അടൂര്‍ ഷാജി, അനീഷ കലാം, ശ്രീലാല്‍, അന്‍വര്‍ ആലപ്പുഴ, ഉണ്ണി മാധവന്‍, അബ്ദുള്‍ ലത്തീഫ്, സുശീല്‍ കുമാര്‍, രതീഷ് രാമചന്ദ്രന്‍, തമ്പാന്‍ നടരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.