സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെങ്കില്‍ ഇനി ടാക്സ് നല്‍കണം
സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ രാജ്യങ്ങള്‍ പലതരം മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ഒറ്റനിമിഷം കൊണ്ട് എന്തും പ്രചരിപ്പിക്കാമെന്നത് ചിലസമയങ്ങളില്‍ വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്.ഇത് പലപ്പോഴും ലോകരാഷ്ട്രങ്ങക്ക് ഒരു തലവേദനയായി മാറിയിട്ടുണ്ട്. നല്ലൊരു ശതമാനം ജനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണ്ണമായും വിശ്വാസിക്കുന്നത് രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരങ്ങളിലൂടെ പലയിടങ്ങളിലും ആഭ്യന്തര കലാപം വരെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് ഏറ്റവും പുതിയ വാര്‍ത്ത ഉഗാണ്ടയില്‍ നിന്നാണ്. ഏറെ പ്രതിഷേധങ്ങള്‍ക്കിടെ അവിടെ സോഷ്യല്‍ മീഡിയക്ക് ടാക്സ് ഏര്‍പ്പെടുത്തി എന്നുള്ളതാണ്.
പുതിയ നടപടി സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് വിശദീകരണം. എന്തായാലും സംഭവം അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഉഗാണ്ടയിലെ വാട്സ്ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയ ടാക്സ് ഈടാക്കി തുടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഉഗാണ്ടന്‍ പാര്‍ലമെന്റ് സോഷ്യല്‍ മീഡിയ ടാക്സ് നിയമം പാസാക്കിയത്. ഉഗാണ്ടന്‍ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇവര്‍ ഒരു ദിവസം ഏകദേശം 1.5 ഡോളര്‍ ടാക്സ് ആണ് നല്‍കേണ്ടിവരുന്നത്.