ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപ കൈമാറി
കുറ്റ്യാടി: ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപയുടെ ചെക്ക് കുണ്ടുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ആന്റോ മൂലയില്‍ കൊച്ചേട്ടന്റെ ഭാര്യക്ക് കൈമാറി, തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ സിക്രട്ടറിയുടെ പിതാവ് സെബാസ്റ്റ്യന്‍ പുളിന്തറയും സന്നിഹിതനായിരുന്നു.
കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും കുടുംബവും വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നിരിക്കുകയാണ്. കൂലിപ്പണിചെയ്ത് നല്ലരീതിയില്‍ കുടുംബം നോക്കിയിരുന്ന കൊച്ചേട്ടനെ തളര്‍ത്തിയത് തന്റെ മകന് ആകസ്മീകമായി വന്ന മാനസീക രോഗമായിരുന്നു. യവ്വനം വരെ ഏതൊരു ചെറുപ്പക്കരനെപ്പോലെ നല്ലരീതിയില്‍ ജോലികള്‍ ചെയ്ത് കാര്യങ്ങള്‍ നോക്കിയിരുന്ന ആളായിരുന്നു കൊച്ചേട്ടന്റെ മകന്‍ പക്ഷേ വിധിയുടെ വിളയാട്ടം എന്നപോലെ നല്ല പ്രായത്തില്‍ ഈ ചെറുപ്പക്കാരന്റെ മനസ് അവനു കൈവിട്ടു പോയി. നീണ്ട കാലത്തെ ചികിത്സക്ക് ശേക്ഷവും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ഒരു അന്തര്‍മുഗനായി, ഒന്നിനോടും പ്രതികരിക്കാതെ തകര്‍ന്നു തുടങ്ങിയ വീടിനുള്ളില്‍ കഴിച്ചു കൂട്ടുകയാണ് ജീവിതം.
വര്‍ഷങ്ങളായി കൊച്ചേട്ടന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുകയാണ്. ഭാര്യയ്ക്കും മകനും മരുന്നു വാങ്ങാന്‍ പോയിട്ട് വിശക്കുമ്പോള്‍ ഭക്ഷണം പോലും വാങ്ങാന്‍ നിര്‍വഹാമില്ലാതെ വലയുകയാണ് ഈ കുടുംബം. മരുന്നു വാങ്ങണമെങ്കില്‍ ഒരു മാസം നാലായിരം രൂപായിലതികമാകും, നല്ലവരായ നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചാണ് ദിവസങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്. ദിശയറിയാതെ നടുക്കടലില്‍ അകപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം ഇന്ന്. പ്രായം ഇവരെ തളര്‍ത്തിയെങ്കിലും മനസ്സ് കൈവിട്ടുപോയ തങ്ങളുടെ മകന് വേറെ അത്താണിയില്ല എന്ന ചിന്ത മാത്രമാണ് ഈ ആശരണായ വൃദ്ധരെ ഇന്നും മുന്നോട്ട് നയിക്കുന്നത്.
ഈ കുടുംബത്തിന്റെ കഷ്ടതയില്‍ വോകിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.
Registered Charity Number1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048