ബിഗ് ബോസ് ; മത്സരാര്‍ത്ഥികളുടെ പ്രതിഫലം പുറത്ത് ശ്വേത മേനോന് ഒരുദിവസം കിട്ടുന്നത് ഒരുലക്ഷം രൂപ, അപ്പോള്‍ ലാലേട്ടന്റെ പ്രതിഫലം
ലോകത്ത് എല്ലാ ഭാഷകളിലും അവതരിപ്പിച്ചിട്ടുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാള പതിപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്ന തണുത്ത പ്രതികരണം നിര്‍മ്മാതാക്കള്‍ക്ക് ചെറിയ നിരാശ സമ്മാനിച്ചു കഴിഞ്ഞു. മറ്റു ഭാഷകളില്‍ തകര്‍ത്തു വാരുന്ന പ്രോഗ്രാമിനെ മലയാളികള്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ടിവി റേറ്റിംഗില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഷോയ്ക്ക് ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ ഷോയിലെ താരങ്ങളുടെ പ്രതിഫല റിപ്പോര്‍ട്ട് പുറത്തുവന്നു. നടി ശ്വേത മേനോന്‍ എറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ടുകള്‍. പതിനാറ് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഷോയില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് 80000 രൂപയാണ് പ്രതിഫലം.
മത്സരാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രശസ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിര്‍ണയിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി. ഹാസ്യ നടന്‍ അനൂപ് ചന്ദ്രന് 71000 രൂപയും ടെലിവിഷന്‍ അവതാരകയും നടിയുമായ പേളിമാണിക്ക് 50000 രൂപയാണ് ദിവസേന ലഭിക്കുന്നത്. പേളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലനാണ്. 30000 രൂപയാണ് അര്‍ച്ചനയ്ക്ക് ലഭിക്കുന്നത്.
പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ടെലവിഷന്‍ താരം ഹിമ ശങ്കറാണ്. 20,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്നത്. ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. മറ്റു മത്സരാര്‍ത്ഥികളായ ശ്രീലക്ഷ്മി, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അതുപോലെ ഷോയുടെ അവതാരകനാകുവാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വാങ്ങുന്നത് 12 കോടിയോളം രൂപയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.