അറസ്റ്റു ചെയ്യാന്‍ പോലീസ്: വൈദികര്‍ ഒളിവില്‍


മുന്‍കൂര്‍ ജാമ്യഅപേക്ഷ നല്‍കാത്ത ഓര്‍ത്തഡോക്സ് സഭാ വൈദികരെ അറസ്റ്റു ചെയ്യാന്‍ പോലീസ് നീക്കം. രണ്ടു വൈദികരാണ് മുന്‍കൂര്‍ ജാമ്യഅപേക്ഷ നല്‍കാത്തത്. ഇവര്‍ ഒളിവിലാണ്. പീഡനത്തിന് ഇരയായ യുവതി മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു. ഭര്‍ത്താവ് പീഡന ആരോപണത്തില്‍ ഉന്നയിച്ചപോലെ നാല് വൈദികരും തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് യുവതി നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ പരാതി വന്ന ശേഷം വിഎസ് അച്യുതാനന്ദന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മജിസ്ട്രേറ്റിന് മുന്‍പില്‍ പീഡനത്തിന് ഇരയായ യുവതിയുടെ രണ്ടര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പു നടന്നു. മൊഴിയുടെ പകര്‍പ്പ് ഇന്നുതന്നെ അന്വേഷണ സംഘത്തിന് ലഭിക്കും. നാല് വൈദികരും കൊച്ചിയിലെ ഹോട്ടല്‍, വീടുകള്‍ എന്നിങ്ങനെ വിവിധയിടങ്ങളില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. നാല് വൈദികരില്‍ രണ്ടുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.