അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസിന് പുറത്തുനിന്നുള്ളവര്‍
പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപെടുത്തിയ മഹാരാജാസ് കോളേജി വിദ്യാര്‍ഥി അഭിമന്യുവിന്റെ കേസില്‍ 15 പ്രതികളുണ്ടെന്ന് പൊലീസ് എഫ്.ഐ.ആര്‍. അതില്‍ 14 പേരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച ഉയരം കുറഞ്ഞ ആളാണെന്ന് എഫ്ഐആറില്‍ പറയുന്നു. ആക്രമി സംഘം രണ്ട് തവണ ക്യാമ്പസ് പരിസരത്ത് എത്തിയിരുന്നു എന്നും എഫ്ഐആറില്‍ പറയുന്നു.കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ക്യാംപസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. 15 പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്.
അതേസമയം കേസില്‍ ആറ് പേരെ കൂടി പൊലീസ് ഇന്ന്കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്യാമ്പസില്‍ വച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ എസ്ഡിപിഐ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ പിടികൂടാനുള്ള ശ്രമമാണ് പോലീസിന്റെ ഭാദഗത്തുനിന്നുള്ളത്. എറണാകുളം ജില്ല കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡ് പോലീസ് നടത്തുന്നുണ്ട്.