അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രിതം ; കോളേജിലേയ്ക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി ; വിളിച്ചു വരുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സ്വദേശമായ വട്ടവടയില്‍ നിന്ന് അഭിമന്യുവിനെ കോളേജിലേക്ക് പാര്‍ട്ടിക്കാര്‍ തന്നെ വിളിച്ചു വരുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ വട്ടവട മേഖലാ സമ്മേളനത്തിനായി നാട്ടിലെത്തിയ അഭിമന്യുവിനെ തിരികെ കോളേജിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ ആരോപിക്കുന്നത്.
കോളേജിലെത്തി അരമണിക്കൂറിനകം അഭിമന്യുവിനെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ജീവിച്ചിരിക്കാന്‍ പാടില്ല എന്ന രീതിയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. രാത്രിയില്‍ പുറപ്പെട്ട് രാവിലെ കോളേജിലേക്ക് എത്താമെന്നായിരുന്നു അഭിമന്യുവിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, തിരികെച്ചെല്ലാന്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍കോളുകള്‍ വന്നതോടെ നേരത്തെ കൊച്ചിക്ക് പോയി. പച്ചക്കറിവണ്ടിയില്‍ കയറിയാണ് വൈകുന്നേരം തന്നെ അഭിമന്യു പോയത്.
അഭിമന്യുവിനെ വിളിച്ചു വരുത്തിയവരെ ചോദ്യം ചെയ്യണം എന്നും വീട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് കൊലപാതകം ആസൂത്രിതമാണൈന്ന സൂചനയിലേക്കാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കുറ്റക്കാരെ എല്ലാവരെയും പിടികൂടി മതിയായ ശിക്ഷ ശിക്ഷ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.