തെരുവുകുട്ടികള്‍ക്കും, അഗതികള്‍ക്കുമായി ഇടക്കോലിയില്‍ വസ്ത്രം ശേഖരണം: നിങ്ങള്‍ക്കും പങ്കാളികളാകാം

സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഈസ്റ്റില്‍ ഇടക്കോലി സെന്റ് ആന്‍സ് ദേവാലയത്തിന് സമീപം സ്തിഥി ചെയ്യുന്ന ഇടക്കോലി കൂട്ടുകാര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 22-7-2018 വരെ തെരുവോരങ്ങളിലെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ വരെയുള്ളവര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ ശേഖരിക്കുന്നു.

നിങ്ങളുടെ കൈവശം വൃത്തിയുള്ളതും ഉപയോഗിക്കാന്‍ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇടക്കോലി കൂട്ടുകാര്‍ ക്ലബ്ബില്‍ എത്തിച്ചുതരുകയൊ അല്ലെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുകയൊ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക്:

സാം അഗസ്റ്റിന്‍ 9947287250 (പ്രസിഡന്റ്)
സതീഷ് നാരായണന്‍ :9605731326 (സെക്രട്ടറി)