മെസ്സിയെ അനുകരിച്ചു ഫുട്ബോള്‍ കളിച്ച യുവാവിന് ദാരുണന്ത്യം
ഫുട്‌ബോള്‍ കളിക്കിടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെ അനുകരിക്കാന്‍ നോക്കിയ യുവാവിന് ദാരുണാന്ത്യം. സാഗര്‍ ദാസ് എന്ന 19 കാരനാണ് ഫുട്ബോള്‍ കളിക്കിടെ മരണപ്പെട്ടത്. ജൂലൈ നാലിന് കൊല്‍ക്കത്തയിലാണ് സംഭവം. ആഭ്യന്തര ടൂര്‍ണമെന്റില്‍ മെസ്സിയുടെ നീക്കങ്ങള്‍ അനുകരിക്കവേ പന്ത് നെഞ്ചില്‍ തട്ടുകയും നിയന്ത്രണം തെറ്റിയ യുവാവ് കുഴഞ്ഞിവീഴുകയുമായിരുന്നു. കടുത്ത മെസ്സി ആരാധകനായിരുന്നു സാഗര്‍ ദാസ്. നാട്ടില്‍ നടന്ന ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കവെ മെസ്സിയുടെ നീക്കങ്ങള്‍ അനുകരിക്കുകയായിരുന്നു സ്ട്രൈക്കര്‍ ആയ സാഗര്‍.
സഹകളിക്കാരന്റ പാസ് സ്വീകരിച്ച് ഗോളാക്കാനുള്ള ശ്രമത്തിനിടയില്‍ പന്ത് നെഞ്ചില്‍ പതിക്കുകയും തല്‍ക്ഷണം കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് സാഗറിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കേരളത്തില്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ദീനു അലക്സാണ്ടര്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു.