യുവതിയെ പീഡിപ്പിച്ച ശേഷം വീഡിയോ പകര്‍ത്തി ; യു പിയില്‍ പീഡനം തുടര്‍കഥ
വീണ്ടും പീഡന വാര്‍ത്തകളില്‍ നിറഞ്ഞ് ഉത്തര്‍പ്രദേശിലെ ഉന്നോവൊ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ഉന്നോവൊയില്‍ നിന്ന് വീണ്ടും ക്രൂരബലാത്സംഗ വാര്‍ത്തകള്‍. ഉന്നോവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ആള്‍വാസമില്ലാത്ത പ്രദേശത്ത് പെണ്‍കുട്ടിയെ എത്തിച്ച് മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ച് കാലങ്ങളോളം പീഡിപ്പിച്ച സംഭവത്തിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ച പ്രദേശമാണ് ഉന്നാവോ. എന്നാല്‍ രാജ്യമാകെ ആ സംഭവം ചര്‍ച്ച ചെയ്യുന്ന വേളയിലും നിരവധി ക്രൂരബലാത്സംഗ വാര്‍ത്തകളാണ് ഉന്നാവോയില്‍ നിന്ന് പുറത്തുവന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞമാസം ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന് ഇരയായിരുന്നു. പ്രചരിപ്പിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ്, രാഹുല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൃത്യത്തില്‍ ഉള്‍പ്പെട്ട മൂന്നാമനെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് അനൂപ് സിംഗ് അറിയിച്ചു. വീഡിയോയുടെ ഉറവിടം അന്വേഷിച്ച് വരികയാണെന്നും പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അനൂപ് സിംഗ് വ്യക്തമാക്കി.