ലോകകപ്പ് തോല്‍വി ; മടങ്ങി വരവ് അസാധ്യം എന്ന് നെയ്മര്‍
തന്റെ കരിയറിലെ ഏറ്റവും വിഷമസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. എന്റെ കരിയറിലെ എന്നെ മാനസികമായി തകര്‍ത്തു കളഞ്ഞ നിമിഷങ്ങളാണ് അത്. എന്തെന്നാല്‍ ഞങ്ങള്‍ക്കറിയാമായിരുന്നു ലക്ഷ്യം ഞങ്ങള്‍ക്കടുത്തായിരുന്നുവെന്നും ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ക്കാകുമായിരുന്നു. ചരിത്രം രചിക്കാന്‍ കഴിയുമായിരുന്നു ഞങ്ങള്‍ക്ക്. എന്നാല്‍ അതിനുള്ള സമയം ഇതല്ലായിരിക്കാം.’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൂടാതെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുക എന്നത് ഏറെ വിഷമകരമായ ഒന്നാണ് എന്നും നെയ്മര്‍ പറയുന്നു.
‘ കളിക്കളത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്തുക എന്നത് ഏറെ വിഷമകരമായ ഒന്നായി തോന്നുന്നു. പക്ഷെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹമെനിക്ക് കരുത്ത് നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാന്‍. തോല്‍വിയിലും പതറില്ല ഞാന്‍. ഈ ടീമിന്റെ ഭാഗമായതില്‍ ഞാന്‍ ഏറെ ഭാഗ്യവാനാണ്. നമ്മളുടെ സ്വപനം ഇത്തവണ പാതിവഴിയില്‍ തടസ്സപ്പെട്ടു. എന്നാല്‍ അത് നിറവേറുന്നതുവരെ നമ്മുടെ മനസ്സില്‍ നിന്നും തലച്ചോറില്‍ നിന്നും സ്വപ്നം മായില്ല’ എന്നും നെയ്മര്‍ വ്യക്തമാക്കി.
നാലു വര്‍ഷം മുമ്പ് സ്വന്തം നാട്ടില്‍ ജര്‍മനിയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു പോയ കാനറികള്‍, റഷ്യയില്‍ മറ്റൊരു യൂറോപ്യന്‍ ടീമിനു മുന്നില്‍ അടിതെറ്റി വീഴുകയായിരുന്നു.അഞ്ചുവട്ടം ലോകകപ്പ് ഉയര്‍ത്തിയവരെ പെരുമയുമായി എത്തിയ ബ്രസീലിനെ, ലോകകിരീടമെന്ന സ്വപ്നവുമായി കളിക്കുന്ന ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയം ഒന്നിനെതിരേ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്.