മുണ്ടക്കയത് കണ്ടത് ജെസ്ന തന്നെ ; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
മുണ്ടക്കയത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌ന തന്നെയെന്നു പോലീസ്. ദൃശ്യങ്ങളില്‍ ഉള്ളത് ജെസ്‌നയല്ല അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 22 പത്തനംതിട്ട എളുമേലിയില്‍ നിന്നും ജസ്‌നയെ കാണാതാകുന്നത്. ഇതിന് എട്ട് മാസം മുമ്പാണ് ജസ്നയുടെ മാതാവ് മരിക്കുന്നത്. അതിന് ശേഷം പെണ്‍കുട്ടി വളരെ അധികം മാനസിക സംഘര്‍ഷത്തിലായിരുന്നു.
ജസ്നയെ അന്വേഷിച്ച് ബംഗളൂരുവിലും മൈസൂരിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ധര്‍മാരാമിലെ ആശ്രമത്തിലും നിഹാംന്‍സ് ആശുപത്രിയിലും കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിലാണ് മുണ്ടക്കയത് ഒരു തുണിക്കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയെ പോലീസ് കണ്ടെത്തിയത്. കാണാതായ ദിവസം തന്നെ ഉള്ളതാണ് ഈ ദൃശ്യം. വീട്ടില്‍ നിന്നും ഇറങ്ങിയ സമയം ചുരിദാര്‍ ധരിച്ചിരുന്ന ജെസ്‌ന ദൃശ്യങ്ങളില്‍ ജീന്‍സ് പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.