ഉപ്പും മുളകും വിവാദം പുകയുന്നു; നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി

സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയുമായി സിനിമാരംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി). ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഡബ്ല്യുസിസി നടിക്കുള്ള പിന്തുണ അറിയിച്ചത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ വന്ന പോസ്റ്റില്‍ ‘ ഇന്നലെ ഒരു നടി സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.

കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എന്തു തരം ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്യതാല്‍ ഉടനെ തന്നെ അക്കാര്യത്തില്‍ ഡബ്ല്യു.സി.സി. എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നു വരുന്നതും ഉയര്‍ത്തിക്കാണുന്നതും പതിവായിരിക്കുകയാണ്. ഡബ്ല്യു.സി.സി. എന്ന പ്രസ്ഥാനത്തിനുള്ള ഒരംഗീകാരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്’ എന്നും പോസ്റ്റ് പറയുന്നു. കൂടാതെ തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട് എന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും എന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ സീരിയലിന്റെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി അതിലെ മുഖ്യ നടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. അകമഴിഞ്ഞ പിന്തുണയാണ് നടിക്ക് ഇതിനെ തുടര്‍ന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :