ടോമി തൊണ്ടാംകുഴിയുടെ പത്‌നി ജെസമ്മ നിര്യാതയായി
സൂറിച്ച്/കുറവിലങ്ങാട്: പ്രമുഖ സ്വിസ് മലയാളി ടോമി തൊണ്ടാംകുഴിയുടെ പത്‌നി ജെസമ്മ തൊണ്ടാംകുഴിയില്‍ നിര്യാതയായി. 49 വയസായിരുന്നു.
പരേത കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയില്‍ ആയിരുന്നു. ജൂലൈ 8ന് വൈകുന്നേരം ലേക്ഷോര്‍ ആതുരാലത്തില്‍ വച്ചായിരുന്നു അന്ത്യം. ഏക മകന്‍ ചാക്കോച്ചന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ദീര്‍ഘകാലം സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്ത ശേഷം മകന്റെ പഠനാവശ്യങ്ങളുമായി ജസമ്മ നാട്ടിലായിരുന്നു.
സംസ്‌കാര ശുശ്രുഷകള്‍ ജൂലൈ 12ന് (വ്യാഴം) ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് കുറവിലങ്ങാട്ടുള്ള തൊണ്ടാംകുഴിയില്‍ വസതിയില്‍ ആരംഭിച്ച് കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
സ്വിറ്റ്സര്‍ലണ്ടിലെ ഹലോ ഫ്രണ്ട്‌സ് സോഷ്യല്‍ മീഡിയ കൂട്ടായ്മ, മലയാളീസ്. സിഎച്ച് എഡിറ്റോറിയല്‍ ബോര്‍ഡ്, സൂറിച്ചിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റി, വിവിധ മലയാളി സംഘടനകള്‍ തുടങ്ങിയവര്‍ ജസമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ചു. സൂറിച്ചിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള വി. കുര്‍ബാനയും അനുസമരണവും ജൂലൈ 11ന് (ബുധന്‍) വൈകുന്നേരം 6.30ന് സെന്റ് തെരേസിയ ദേവാലയത്തില്‍ നടക്കുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.