നടിയുടെ ആരോപണം ; ഉപ്പും മുളകും സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു
നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ടെലിവിഷന്‍ ഷോയായ ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഷൂട്ടിംഗ് സമയം മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്‌തെന്നും നിഷ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നടപടി. ആരോപണം വന്നതിനെ തുടര്‍ന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിഷയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നാണ് ചാനല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ല എന്ന നിലപാടിലാണ് നിഷ സാരംഗ്. അവസാനമായി സംവിധായകനെ മാറ്റാം എന്ന് ചാനല്‍ ഉറപ്പു നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.