ഇരുപതല്ലാ… ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ട് !

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പൂജ, പേരിലെ സാമ്മ്യം മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടിനോട് ഉണ്ടെകിലും നായകന്‍ മോഹന്‍ലാലല്ല. ടോമിച്ചന്‍ മുളക് പാടം നിര്‍മ്മിക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നായകനായെത്തുന്നത് പ്രണവ് മോഹന്‍ലാലാണ്. കെ. മധു 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനാക്കി ഇരുപതാം നൂറ്റാണ്ട് ചിത്രീകരിച്ചെങ്കില്‍ ശിഷ്യന്‍ അരുണ്‍ ഗോപിയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സംവീധായകന്‍. ശിഷ്യന്റെ പുതിയ ചിത്രത്തിന്റെ പൂജക്ക് കെ. മധു എത്തിയിരുന്നു. മോഹന്‍ലാല്‍, സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ടോമിച്ചന്‍ മുളകുപാടം, ആസിഫ് അലി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രം ജൂലൈ 23ന് കാഞ്ഞിരപ്പള്ളിയില്‍ ചിത്രീകരണം ആരംഭിക്കും. ആദ്യചിത്രമായ രാമലീലക്ക് ശേഷമുള്ള സംവിധായകന്‍ അരുണ്‍ ഗോപിയുടെ അടുത്ത സംരംഭം കൂടിയാണിത്. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്‌നും. സംഗീതം ഗോപിസുന്ദറുമാണ്.

നായകനായെത്തിയ ആദ്യ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയും പ്രേഷകരുടെ ഇഷ്ട്ടം പിടിച്ച് പറ്റിയ പ്രണവിന് തന്റെ അടുത്ത സിനിമയായ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പ്രേക്ഷകര്‍ക്ക് നല്‍കാനുള്ളത് ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

 

https://www.facebook.com/AntonyPerumbavoorOnline/videos/2060436317364459/?__fns&hash=Ac1ZCB_-OV7iqf4U